Breaking News

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; പരാതിയുമായി ബന്ധുക്കള്‍

കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയാണ് ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന്

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ...

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം. ഇന്ന് 1.09 കോടി വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 50 കോടിയായി. വാക്സിൻ എടുക്കുന്നവരുടെ എണ്ണം തുടർച്ചയായി...

‘കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിക്ക് ഗുണം ചെയ്യും’; മോദിയുടെ നേതൃത്വം അംഗീകരിക്കുന്നവർക്ക് ബി.ജെ.പിയിലേക്ക് വരാമെന്ന് എം.ടി രമേശ്

ഡിസിസി അദ്ധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ അമർഷം പുകയുമ്പോള്‍ മുതലെടുപ്പിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നുവരാമെന്നും...

‘അരുണ്‍ രാജിവെച്ചതല്ല, ഓണ്‍ലൈനുകാര്‍ പാളയില്‍ കിടക്കുമ്പോള്‍ ഞാനൊക്കെ പണി തുടങ്ങിയതാ’ണെന്ന് ശ്രീകണ്ഠന്‍നായര്‍

ട്വന്റിഫോര്‍ ന്യൂസിലെ പ്രമുഖ അവതാരകന്‍ ഡോ. അരുണ്‍കുമാര്‍ ട്വന്റിഫോര്‍ വിട്ടതില്‍ വിശദീകരണവുമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍. ഡോ. അരുണ്‍കുമാര്‍ അദ്ദേഹത്തിന്റെ കേരള സര്‍വകലാശാലയിലെ ജോലിസംബന്ധമായ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ ലീവില്‍ പോയതാണെന്നായിരുന്നു വിശദീകരണം....

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം; ആവശ്യവുമായി പാർലമെന്ററി പാനൽ

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ സെക്യൂരിറ്റി മറികടന്ന് ഓൺലൈനിൽ അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള...

ഒ പന്നീര്‍സെല്‍വം അടക്കം എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്റ്റില്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം അടക്കമുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്റ്റില്‍. ഡോ. ജയലളിത സര്‍വകലാശാലയെ അണ്ണാമലൈ സര്‍വകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ...

വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്‌ക്കേണ്ട സമയം നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടിയത്. കൊവിഡ് മഹാമാരി മൂലം വാഹന...

താലിബാൻ നേതൃത്വവുമായി ചർച്ച നടത്തി ഇന്ത്യ

താലിബാൻ നേതൃത്വവുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചർച്ചകൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര...

കാനറാ ബാങ്ക് സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി

കൊച്ചി: കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ്...