Breaking News

കാബൂള്‍ കീഴടക്കാനുള്ള നീക്കത്തില്‍ താലിബാന്‍; 34 പ്രവിശ്യകളില്‍ 18 എണ്ണവും പിടിച്ചെടുത്തു

രാജ്യം അസ്ഥിരതയുടെ അപകടത്തിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അഷ്‌റഫ് ഗനി പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ...

തലവേദന വന്നാല്‍ കഴുത്തുവെട്ടി കളയുകയല്ല മാര്‍ഗം; കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം

കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍...

മുംബൈ സർവകലാശാലയ്ക്ക് ബോംബ് ഭീഷണി

മുംബൈ: മുംബൈ സർവകലാശാലയ്ക്ക് നേരെ ബോംബ് ഭീഷണി. പരീക്ഷാ ഫലം വൈകുന്നതിനാലാണ് മുംബൈ സർവ്വകലാശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിഎ, ബിഎസ്സി, ബികോം എന്നിവയുടെ പരീക്ഷാഫലം പുറത്തുവിടാൻ ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണിയെന്ന് മുംബൈ സർവകലാശാല...

കാബൂളിനരികെ താലിബാൻ; പ്രതിരോധിക്കാൻ സുരക്ഷാസേനയെ സുസജ്ജമാക്കുമെന്ന് അഷ്‌റഫ് ഗാനി

താലിബാനെ പ്രതിരോധിക്കാനായി സൈന്യത്തിന്റെ പുനർവിന്യാസത്തിനാണു മുഖ്യ പരിഗണനയെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂൾ താലിബാന്‍ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഗാനിയുടെ പ്രസ്താവന. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

ലൈംഗിക തൊഴിലാളി നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ വെബ് സീരീസാവുന്നു

ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ് സീരീസാകുന്നു. നളിനി ജമീല തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. അതേസമയം നളിനി ജമീലയുടെ ആത്മകഥയായ ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന പുസ്തകം സിനിമയാക്കുന്നുവെന്ന് വ്യാജ...

കൊവിഡ് രോഗി മരിച്ചവിവരം കൂട്ടിരിപ്പുകാരിയായ ഭാര്യയെപ്പോലും അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം

കൊവിഡ് രോഗി മരിച്ചത് കൂട്ടിരിപ്പുകാരിയെ അറിയിച്ചില്ലെന്ന് പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി ഉയരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് എന്നയാളാണ് മരിച്ചത്. ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ്...

ആശങ്ക ഒഴിയുന്നില്ല: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്; 105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945,...

ഉദ്ധവ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു: ഗവർണർക്ക് കോടതിയുടെ കണക്കിന് താക്കീത്, തൊട്ടുപിന്നാലെ അമിത് ഷായുടെ അടുത്തെത്തി മഹാരാഷ്ട്ര ഗവര്‍ണര്‍

മുംബൈ: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയ. ബോംബൈ ഹൈക്കോടതിയില്‍ നിന്നും കര്‍ശന താക്കീത് ലഭിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ...

ഓഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും; പ്രധാനമന്ത്രി

വിഭജനത്തിന്റെ ഭാഗമായി ജീവൻ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓർമ്മയ്‌ക്കായി എല്ലാവർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ...

75-ാം സ്വാതന്ത്ര ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം; ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ

75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ്...