Breaking News

കൊവിഡ് രോഗി മരിച്ചവിവരം കൂട്ടിരിപ്പുകാരിയായ ഭാര്യയെപ്പോലും അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം

കൊവിഡ് രോഗി മരിച്ചത് കൂട്ടിരിപ്പുകാരിയെ അറിയിച്ചില്ലെന്ന് പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി ഉയരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് എന്നയാളാണ് മരിച്ചത്. ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് മകളും, ഭാര്യയും പരാതി പറയുന്നത്.

ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ദേവദാസിന് കൊവിഡ് ബാധിച്ചതോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ഭാര്യ രാജമ്മയും ആശുപത്രി വാര്‍ഡിലുണ്ടായിരുന്നെങ്കിലും, രണ്ടു ദിവസത്തിന് ശേഷം അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോര്‍ച്ചറിയിലാണെന്ന് മനസിലാകുന്നത്.

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *