Breaking News

പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ; വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം

വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴ. കണ്ണൂര്‍ ആറളം വഞ്ചിയം മേഖലയില്‍ കനത്ത മഴ തുടരുന്നു. മലവെള്ളപ്പാച്ചിലിനൊപ്പം വഞ്ചിയം പയ്യാവൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു. പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വഞ്ചിയം വനമേഖലയില്‍...

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴ; അട്ടപ്പാടിയില്‍ മണ്ണിടിച്ചില്‍

മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ മഴ...

മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് നല്‍കണം, പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്: ഹരീഷ് പേരടി

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ‘മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട്; പ്രാരംഭ നടപടികള്‍ ആരംഭിച്ചു’ എന്ന വാര്‍ത്ത പങ്കുവച്ചാണ് നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. എന്നാല്‍ നിര്‍മാണ...

ആര്യന്‍ ഖാൻ കേസ്: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും

മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ എന്‍സിബിയുടെ പിടിയിലായ ഷാരൂഖിന്റെ മകന്‍ ആര്യന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍. കേസില്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി സാക്ഷി രംഗത്തുവന്നതിന് പിന്നാലെ...

നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന് ആരാണ് എണ്ണി നോക്കിയത്; കേന്ദ്രസര്‍ക്കാരിന്റെ വാദം കളവെന്ന് ശിവസേന എം.പി

മുംബൈ: രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നത് കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാദമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജയ് ഇക്കാര്യം ആരോപിച്ചത്. ‘കഴിഞ്ഞ ദിവസം...

ഇന്ന് 8538 പേര്‍ക്ക് കൊവിഡ്; 71 മരണം

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട്...

ജി-20 ഉച്ചകോടി; പ്രധാനമന്ത്രി ഈ മാസം റോമിലേക്ക്

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 29ന് ഇറ്റലിയിലെത്തും. നവംബര്‍ രണ്ടുവരെയുള്ള സന്ദര്‍ശനത്തില്‍ റോം, ഇറ്റലി, ഗ്ലാസ്‌ഗോ, ബ്രിട്ടണ്‍ എന്നിവിടങ്ങളാണ് മോദി സന്ദര്‍ശിക്കുകയെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം...

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; യോഗം വിളിച്ച് മുഖ്യമന്ത്രി

കെഎസ്ആർടി സി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ചയാണ് യോഗം ചേരുക. ധന-ഗതാഗത വകുപ്പ്മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കെഎസ്ആർടി സി ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം...

ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി, നിഷേധിച്ച് എൻ.സി.ബി

ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും...

ചെറിയ അളവിൽ ലഹരി മരുന്ന് പിടിക്കപ്പെട്ടാൽ; പുതിയ നിർദ്ദേശവുമായി സാമൂഹിക നീതി മന്ത്രാലയം

വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ ലഹരി മരുന്നുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനൽ കുറ്റമായോ പരിഗണിക്കുന്നത് നിർത്തണമെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. റവന്യൂ വകുപ്പിന് സമർപ്പിച്ച നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ...