Breaking News

കൊച്ചിയില്‍ യുഡിഎഫ് യോഗം തുടങ്ങി; കെ സുധാകരന്‍ എത്തിയില്ല

കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍ എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും...

പുതുവത്സരം; കൊച്ചി മെട്രോയിൽ 50% കിഴിവ്; സർവീസ് സമയവും നീട്ടി

പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത...

‘അവര്‍ കൃത്യമായി ഫ്‌ളൈറ്റ് ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ പോയതാണ്’: കോക്പിറ്റിൽ കയറിയ സംഭവത്തെ കുറിച്ച് ഷൈൻ ടോം

കൊച്ചി: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ കയറിയത് പൈലറ്റുമാർ വിമാനം കൃത്യമായി ഓടിക്കുന്നുണ്ടോയെന്ന് അറിയാനാണെന്ന് ഷൈൻ പറഞ്ഞു. പൈലറ്റ് വിമാനം പൊന്തിക്കുന്നുണ്ടോ എന്ന സംശയം...

ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍; കിട്ടിയ വണ്ടിയില്‍ കയറി യാത്രക്കാര്‍

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് പെരുവഴിയിലായത്.പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കിട്ടിയ വണ്ടിക്ക്...

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റിവച്ചു

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പൻ മീശ...

നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത് ചേരും. രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര...

ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തകരുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തി...

പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി അന്തരിച്ചു; മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് മോദി; അഹമ്മദാബാദിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം...

‘ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു’; ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം...

ഹിന്ദു യുവതിയുടെ കൊലപാതകം: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവതി ദയാ ഭേൽ കൊല്ലപ്പെട്ടതിന് പിന്നാലെ, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങൾ...