Breaking News

ക്ഷേത്ര മണിനാദം നിയന്ത്രിക്കുന്ന സർക്കുലർ പിൻവലിച്ച് കർണാടക

മണിനാദം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ക്ഷേത്രങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലർ മുസ്രയ്, എൻഡോവ്‌മെന്റ് വകുപ്പ് പിൻവലിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയെ അറിയിച്ചു. ക്ഷേത്ര മണികൾ മൂലമുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കുന്നതിന് പൊലീസ് സർക്കുലർ ഇല്ലെന്നും...

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21,906 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട്...

ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്: കെ.സുരേന്ദ്രന്‍

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം...

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു....

സംസ്ഥാനത്തെ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാനത്ത് അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍...

‘എന്റെ അമ്മയാണ് അവർ, 55 വയസായി’: ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയെന്ന വ്യാജ പ്രചരണത്തിനെതിരെ മകൻ

പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്സ് ​ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ...

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

സംസ്ഥാന ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. മാര്‍ച്ച് 11നാണ് ബജറ്റ് അവതരണം. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനമാണ് വെള്ളിയാഴ്ച ആരംഭിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്...

കെ എസ് ഇ ബി അഴിമതി: അന്വേഷണം വന്നാല്‍ കുടുങ്ങുന്നത് എം എം മണി

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത ബോര്‍ഡില്‍ നടന്ന അഴിമതികളെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് നിലപാടിലേക്ക് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി അശോകും. കെ എസ് ഇ ബി...

ചൈനീസ് ടെലികോം കമ്പനി ഹുവാവേയുടെ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡ്

നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയുടെ രാജ്യത്തെ ഒന്നിലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഡൽഹി, ഗുരുഗ്രാം (ഹരിയാന), കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലാണ്...

റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി: ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യ

ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈനിക ഉപകരണങ്ങളും സേനയും ക്രിമിയ വിടുന്നതിന്റെ വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പങ്കിട്ടു. ഉക്രെയ്‌ൻ...