Breaking News

സീരിയൽ നടി സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. നിരവധി സീരിയലുകളിൽ അഭിനയിച്ച സോണിയ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസിൽ ആയിരുന്നു താരം...

കെ റെയില്‍, ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി കമ്പനിയായ സിസ്ട്രക്ക് ഇതുവരെ നല്‍കിയത് 22.27 കോടി, പാരിസ്ഥിതികാഘാത പഠനത്തിന് 29.85 ലക്ഷം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കായി ജനറല്‍ കണ്‍സള്‍ട്ടന്റായ പാരിസിലെ സിസ്ട്രക്ക് 22.27 കോടി നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി 22 ന് അന്‍വര്‍ സാദത്ത് എം...

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും സംരക്ഷിത മേഖലയാക്കി; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും രണ്ടമുക്കാല്‍ കിലോമീറ്റര്‍ വരെ സംരക്ഷിത വനമാക്കിയാണ് കേന്ദ്ര വിജ്ഞാപനം ഇറക്കിയത്. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നു. 2.72 കിലോമീറ്ററാണ് സംരക്ഷിത വനമേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം...

വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്ന് കോടതി

ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു....

പൊലീസ് ലിംഗ പരിശോധന ആവശ്യപ്പെട്ടെന്ന് പരാതി; ആലുവയില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിഷേധം

പൊലീസ് ലിംഗ പരിശോധന ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ആലുവയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ് ജെന്‍ഡറിനോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ലിംഗ...

ഡീസല്‍ തീര്‍ന്നു; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ശ്രീലങ്കയില്‍ ഒരിടത്തും നിലവില്‍ ഡീസല്‍ ലഭ്യമല്ലെന്നാണ് വിവരം. രാജ്യത്തെ ഡീസല്‍ ക്ഷാമം...

ഒന്ന് മിണ്ടാതിരിക്ക്, നിങ്ങളെന്നെ എന്ത് ചെയ്യാനാ; ’40 രൂപ പെട്രോളിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്

ഇന്ധന വിലയെക്കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവനെയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പതാഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. പെട്രോളിന് 40 രൂപയും പാചകവാതകത്തിന് ഒരു സിലിണ്ടറിന് 300 രൂപയും ആക്കുന്ന സര്‍ക്കാരിനെയാണ് ആവശ്യം എന്ന...

വാഹനപാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കം; വെട്ടേറ്റ നഗരസഭാംഗം മരിച്ചു

വാഹനപാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ രാത്രി പയ്യനാട് വച്ചായിരുന്നു സംഭവം . ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ...

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യ മാധവനേയും ചോദ്യം ചെയ്യും

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ച് ദിലീപ്. ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വാക്ക് കേട്ട് തന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തരുതെന്നും ദിലീപ്...

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കരാര്‍ കമ്പനി പിന്മാറി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി. ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് പിന്മാറ്റം. എന്നാല്‍ കമ്പനിയുടെ പ്രകടനം മോശമായതിനാല്‍...