Breaking News

കെ റെയില്‍, ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി കമ്പനിയായ സിസ്ട്രക്ക് ഇതുവരെ നല്‍കിയത് 22.27 കോടി, പാരിസ്ഥിതികാഘാത പഠനത്തിന് 29.85 ലക്ഷം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കായി ജനറല്‍ കണ്‍സള്‍ട്ടന്റായ പാരിസിലെ സിസ്ട്രക്ക് 22.27 കോടി നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി 22 ന് അന്‍വര്‍ സാദത്ത് എം എല്‍ എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്

: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതിന് ഹൈദരാബാദിലെ ജിയോക്‌നോ ( ‘ GEOKNO’) ഇന്ത്യാ പ്രെവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി നല്‍കിയെന്നും അദ്ദേഹം മറുപടിയില്‍ പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര രൂപ വീതം ഇതിനകം അനുവദിച്ചു നല്‍കിയെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ചോദ്യം. ജനുവരി 2022 വരെ ഇവര്‍ക്ക് ഫീസ് നല്‍കിയിട്ടില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. എത്ര തുകയാണ് ഇവരുടെ കണ്‍സള്‍ട്ടന്‍സി ഫീസ് എന്ന് വ്യക്തമല്ല.

ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വീട് അലൈന്‍മെന്റില്‍ നിന്ന് ഒഴിവാക്കി എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി ആരോപണം നിഷേധിച്ചെങ്കിലും ഈ വിഷയത്തില്‍ ഹൈദരബാദിലെ കണ്‍സള്‍ട്ടന്‍സി യുടെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനത്തില്‍ 29.85 ലക്ഷം രൂപ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനത്തിന് നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.