Breaking News

ഒരുതരി മണ്ണ് പോലും ഇന്ത്യന്‍ സൈന്യം വിട്ടുകൊടുക്കില്ല: ഉറച്ച വാക്കുകളുമായി അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിര്‍ത്തിയില്‍ ചൈനീസ് സൈന്യം സംഘര്‍ഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ‘അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവുമായി...

തവാങ് സംഘർഷം: ആദ്യ പ്രതികരണവുമായി ചൈന

ബെയ്‌ജിങ്‌: തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും...

ഗവര്‍ണര്‍ക്ക് തിരിച്ചടി; കെ.ടി.യു വിസി നിയമനത്തില്‍ സെര്‍ച്ച്കമ്മിറ്റി രൂപവത്കരിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിര്‍ദ്ദേശം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന്...

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കി; നിയമമാവുന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിക്കും

ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. റിട്ട. ജഡ്ജിയെ ചാന്‍സിലറാക്കണമെന്ന നിര്‍ദേശം തള്ളിയതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു....

ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍’ വിളയാട്ടം; ബോധംകെട്ട് വീണ് യുവാവ്!

ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ ചിത്രം കണ്ട് യുവാവ് ബോധംകെട്ട് വീണു. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. രാത്രി പന്ത്രണ്ട് മണിക്കാണ്...

നിയമസഭയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രം നല്‍കിയത് പ്രാഥമികപരിശോധനയ്ക്കുള്ള അനുമതി മാത്രം; തെളിവുകളുമായി കേന്ദ്രമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍...

ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു; പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ നുണപ്രചരണവുമായി മുസ്ലീം ലീഗ്

കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബദ്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വ്യാജപ്രചരണവുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുറഹമാന്‍ രണ്ടത്താണി. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി ഒരു മാറ്റവും ഉണ്ടാകില്ല. സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി...

ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം; വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

കൊല്ലം വിസ്മയ കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി...

എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സിലര്‍ മതി; സര്‍വകലാശാല ബില്ലില്‍ ഭേദഗതി നിര്‍ദേശവുമായി പ്രതിപക്ഷം

സര്‍വകലാശാല ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സിലര്‍ മതിയെന്നാണ് നിര്‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സിലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാന്‍സിലറെ നിയമിക്കണമെന്നാണ് പ്രതിപക്ഷ...

അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നീതിതേടി ഡല്‍ഹിയില്‍ എസ് ഐ ആയ ഭാര്യ

അഭിഭാഷകനായ ഭര്‍ത്താവ് തന്നെ വീടിന് പുറത്തുവച്ച് പട്ടാപ്പകല്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയുമില്ലെന്ന് കാട്ടി പരാതിയുമായി ഡല്‍ഹി പൊലീസ് എസ് ഐ ആയ ഭാര്യ. ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...