Breaking News

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത് വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണം. മറഡോണയുടെ വിയോഗത്തിന്റെ ദുഃഖകരമായ വാർത്ത അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചു. എക്കാലത്തെയും...

അഴിമതി കേസ് തീർപ്പാക്കുന്ന തിരക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വികസനത്തെ കുറിച്ച് പറയാൻ സമയമില്ല: കെ.സുരേന്ദ്രൻ

നെടുമങ്ങാട്: അഴിമതികേസ് തീർപ്പാക്കുന്ന തിരക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വികസനത്തെ കുറിച്ച് പറയാൻ സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പൽ എൻ.ഡി.എ - ബി.ജെ.പി സ്ഥാനാർത്ഥികളുടെ  തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു...

നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം, ശ്രദ്ധ നേടാന്‍ നാടകങ്ങള്‍ കളിക്കുന്നു; മീര മിഥുനെപരോക്ഷമായി വിമർശിച്ച് ഖുശ്ബു

നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച്‌ മീര മിഥുന്‍ അടക്കമുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മീര മിഥുനെ പരോക്ഷമായി വിമര്‍ശിച്ച്‌...

‘നിവര്‍’ രാത്രി തീരം തൊടും; ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയില്‍

‘നിവര്‍’ ചുഴലിക്കാറ്റ് ഇന്ന് രാത്രി എട്ട് മണിയോടെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. തമിഴ്‌നാട്ടില്‍ കനത്ത മഴയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം...

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. ബംഗലുരു സിറ്റി സെഷന്‍സ് കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബിനീഷിനെ കോടതിയില്‍...

ബലാത്സംഗത്തിന് ശിക്ഷ ഷണ്ഡീകരണം; നിയമനിർമ്മാണവുമായി പാകിസ്താൻ

ബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് അനുവാദം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ നിയമ മന്ത്രാലയം സമർപ്പിച്ച...

ട്വിറ്ററിനെ വെല്ലുവിളിയുമായി ടൂട്ടർ; സ്വദേശി സോഷ്യൽ നെറ്റ് വർക്കിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും അക്കൗണ്ട് തുടങ്ങി

ട്വിറ്ററിന് ഇന്ത്യയിൽ വെല്ലുവിളിയുമായി സ്വദേശി സോഷ്യൽ നെറ്റ് വർക്ക് ടൂട്ടർ. ശംഖുനാദം എന്നർത്ഥം വരുന്ന ടൂട്ടർ (Tooter) എന്ന പേരാണ് ഇന്ത്യൻ പതിപ്പിന് നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യൽ നെറ്റ് വർക്ക് വേണമെന്നാണ്...

പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളവരോടൊത്ത് താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി

ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാൻ വീട് ഉപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പിന്തുണ നൽകി ഡൽഹി ഹൈക്കോടതി. സ്ത്രീയുടെ സമ്മതവും ആഗ്രഹങ്ങളും കണക്കിലെടുത്ത്, ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ അവൾക്ക് ആഗ്രഹിക്കുന്നിടത്തും അവൾ...

പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു; റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു. റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സില്‍...

ആരോഗ്യ മേഖലയുടെ വീഴ്ച? കേരളത്തിൽ 2.9 ലക്ഷം കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടില്ല, മരണനിരക്ക് കുറച്ച് കാട്ടി : റിപ്പോർട്ട്

കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് ഏകദേശം 2.9 ലക്ഷം കോവിഡ് കേസുകളാണെന്ന് റിപ്പോർട്ട്. എൻ ഡി ടി വി പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് 3 ലക്ഷത്തിനടുത്ത് കേസുകളാണെന്ന് സൂചിപ്പിക്കുന്നത്....