Breaking News

രാജ്യത്തെ കൊവിഡ് പ്രതിസന്ധി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ ഇന്നും നിശിതമായ ചോദ്യങ്ങൾ സുപ്രിംകോടതിയിൽ നിന്നുണ്ടായി. എല്ലാ പൗരന്മാർക്കും സൗജന്യ വാക്‌സിൻ നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് രണ്ടുതരം വിലയെന്ന് കോടതി ഇന്നും ആവർത്തിച്ചു ചോദിച്ചു. ഓക്‌സിജൻ ക്ഷാമം അടക്കം പരാതികൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി ഉന്നയിക്കുന്നവർക്കെതിരെ കേസെടുത്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ആവശ്യമില്ലാത്ത പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *