Breaking News

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസ്; നടി ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് പൊലീസ്

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ്പ ഷെട്ടിക്ക് പങ്കുള്ളത് സമ്പന്ധിച്ച് നിലവിൽ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ് ലോകത്ത് നിന്ന് എത്തുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സിനിമമേഖല അഴുക്കുചാലാണെന്ന് താൻ നേരത്തെ പറഞ്ഞതെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം.രാജ് കുന്ദ്രയ്‌ക്കെതിരെ നടി പൂനം പാണ്ടെ നേരത്തെ തന്നെ ക്രിമിനൽ കേസ് നൽകിയിരുന്നു. രാജ്കുന്ദ്ര നഗ്‌നയായി അഭിനയിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി.

അതേസമയം നടി രാഖി സാവന്ദ്, ഗായകൻ മിൽക്കാ സിങ് എന്നിവർ കുന്ദ്രയ്ക്ക് പിന്തുണയുമായെത്തി. തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പൊലീസ്‌കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നീലചിത്രങ്ങൾ നിർമ്മിച്ച് മൊബൈൽ ആപ്പ് വഴിപ്രദർശിപ്പിച്ചന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 9 പേരെ നേരത്തെ ബോംബെ പൊലീസ് അസ്റ്റ് ചെയ്തിരുന്നു. നീലചിത്രനിർമ്മാണ മാഫിയസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് വ്യവസായി രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണർ അറിയിച്ചു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തിൽ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

2004 ൽ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിൽ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനിൽ ജനിച്ച് വളർന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമൻ ഫാഷൻ സംരംഭങ്ങൾക്ക് വിൽക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങൾ കൊയ്തു. 2013ൽ എസൻഷ്യൽ സ്‌പോർട്ട്‌സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോൾഡ്, സൂപ്പർ ഫൈറ്റ് ലീഗ്, ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണൽ മിക്‌സഡ് മാർഷ്യൽ ആർട്ട്‌സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പർ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് 2019 ൽ ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *