Breaking News

ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്‍പായി മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30നായിരുന്നു മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെ അധികാരമേറ്റത്. അന്നേ ദിവസം...

ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും; ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ്

മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. ചൊവ്വാഴ്ച രാവിലെ 10നാണ് ഡാം തുറക്കുക. ഇന്ന് രാത്രി പതനൊന്ന് മണിയോടെ റെഡ് അലര്‍ട്ട്...

ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ 8 മണിക്ക് ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാന്‍ തീരുമാനിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത...

‘വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിവില്ല, വിളിച്ചാല്‍ എടുക്കില്ല,ഫോണ്‍ അലര്‍ജിയുള്ള മന്ത്രി’; വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണ്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന...

ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം

ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ നേരത്തെ...

കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തണം; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചില്ലെന്ന മന്ത്രിയുടെ...

ബന്ധം വിഛേദിക്കപ്പെട്ടു; എസ്എസ്എൽവി വിക്ഷേപണത്തിൽ ആശങ്ക

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിക്ഷേപണത്തിൽ ആശങ്ക. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. സിഗ്നലുകൾക്കായി കാത്തിരിക്കുന്നു എന്ന് ഐഎസ്ആർഓ അറിയിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...

പ്ലസ് വണ്‍ പ്രവേശനം; കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കനത്തമഴയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട്...

മല ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു; ഗതാഗത തടസ്സം, ഗവി ഒറ്റപ്പെട്ടു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗവി ഒറ്റപ്പെട്ടു. പത്തനംതിട്ട ആങ്ങമൂഴി-ഗവി റോഡില്‍ അരണമുടിയ്ക്കു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്കു ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ വൈകും. മണ്ണിടിച്ചിലിന് പുറമേ ഏത് സമയത്തും അടര്‍ന്നുവീഴാന്‍ പാകത്തിന് കൂറ്റന്‍ പാറയും...

മടിയിൽ കനമില്ലെങ്കിൽ വിറയ്ക്കാതെ ഇ.ഡിയുടെ മുന്നിൽ പോകണം: തോമസ് ഐസക്കിനോട് എസ്. സുരേഷ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി വക്താവ് എസ്.സുരേഷ്. മടിയിൽ കനമില്ലെങ്കിൽ വിയർക്കാതെയും വിറയ്ക്കാതെയും ഇ.ഡിയുടെ മുന്നിൽ പോകണമെന്ന് അദ്ദേഹം തോമസ് ഐസക്കിനോട്...