Breaking News

ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍, 1,57,000 രൂപയും കണ്ടെത്തി

കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്. പെട്ടിക്കടയില്‍നിന്ന് 1,57,000 രൂപയും...

‘കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും’; പരിഹസിച്ച് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പരിഹാസവുമായി ഹൈക്കോടതി. കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥയെന്ന് കോടതി പരിഹസിച്ചു. തെരുവുനായ വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു....

തലസ്ഥാനത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കി

തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെന്‍ഡര്‍ ന്യൂട്രല്‍...

സിവിക് ചന്ദ്രനെതിരായ പീഡന കേസ്; ജഡ്ജിയെ സ്ഥലം മാറ്റിയത് സ്‌റ്റേ ചെയ്തു

സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ്...

സമരം ചെയ്യുന്നവര്‍ അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു. സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി...

കങ്കണ ധൈര്യശാലി, സത്യസന്ധ, രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍’; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളാണ് കങ്കണ റണൗത്ത് എന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു. ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നല്‍കിയ...

ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു

തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക്...

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവുനല്‍കാത്തതിന് കട അടിച്ച് തകര്‍ത്തു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവുനല്‍കാത്തതിന് അതിക്രമം. കൊല്ലം കുന്നിക്കോട് പച്ചക്കറിക്കട അടിച്ചുതകര്‍ത്ത മൂന്ന് കോണ്‍ഗ്രസുകാരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ്ഖാന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, മണ്ഡലം...

കേരളത്തിലെ പാര്‍ട്ടിക്കാര്യങ്ങളിലും അവസാന വാക്ക് കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടിയെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ്

കേരളത്തിലെ പാര്‍ട്ടിക്കാര്യങ്ങളിലും അവസാനവാക്ക് കെ സി വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധം കണക്കാക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ പി സി സി അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലടക്കം വിട്ടു നിന്ന ഉമ്മന്‍ചാണ്ടിയെ അവഗണിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഴയ...

ചന്ദ്രബോസ് വധക്കേസില്‍ നിഷാമിന് തിരിച്ചടി; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ...