Breaking News

കേരളത്തിൽ സാന്നിധ്യമുറപ്പിച്ചു സിംപോളോ ; എക്സ്ക്ലൂസീവ് ഷോറും കൊച്ചിയിൽ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ വിട്രിഫൈഡ് കേരളത്തിൽ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം ആരംഭിച്ചു. കൊച്ചി ചക്കരപ്പറമ്പിൽ ആരംഭിച്ച ഷോറൂം സിംപോളോ വിട്രിഫൈഡ് സി.എം.ഓ ഭാരത് അഗര ഉത്‌ഘാടനം നിർവ്വഹിച്ചു. തത്സമയ ഡിസ്‌പ്ലേ മോക്കപ്പിലൂടെയും ക്യുആർ കോഡിന്റെ സ്കാനിംങിലൂടെയും ഉൽപ്പന്നങ്ങളുടെ 360-ഡിഗ്രി ദൃശ്യവൽക്കരണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കി അതിവേഗം ഉൽപ്പന്നം സ്വന്തമാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഷോ റൂം ഒരുക്കിയിരിക്കുന്നത്. സിംപോളോയുടെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾക്കോപ്പോം, റിക്കോയുടെ ഏറ്റവും നൂതന ശേഖരങ്ങളും ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സിംപോളോ വിട്രിഫൈഡിന്റെ കേരള ജി എം ബി കെ സുധീർ , മറ്റു സഹപ്രർത്തകരും പങ്കെടുത്തു . ഇറ്റാലിയൻ സെറാമിക് വിപണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ടൈലുകൾ നിർമ്മിക്കുന്ന ആദ്യത്തെ സെറാമിക് ബ്രാൻഡാണ് സിംപോളോ.