Breaking News


Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsreaders/assets/lib/breadcrumbs/breadcrumbs.php on line 252

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിൻ്റെ തിരയിളക്കം; അഡ്വ.എ.ജയശങ്കർ

രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയായതോടെ തിരുവനന്തപുരത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരിളക്കമുണ്ടായിട്ടുണ്ട്. സാമ്പ്രദായിക സ്ഥാനാർത്ഥികളായിരുന്നു എല്ലാ മണ്ഡലത്തിലും ഉണ്ടായത്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും ഇപ്പോഴും രാഷ്ട്രീയ സ്വഭാവമുള്ളവരാണ് സ്ഥാനാർത്ഥികൾ.
തിരുവനന്തപുരത്ത് ഇതിന് മുമ്പ് രാഷ്ട്രീയക്കാരനല്ലാത്ത സ്ഥാനാർത്ഥി ഉണ്ടായത് ശശി തരൂർ ആദ്യം മത്സരിച്ചപ്പോഴായിരുന്നു. കോൺഗ്രസ് സ്പോൺസർ ചെയ്ത ബുദ്ധിജീവി. അത് വലിയ സ്വീകാര്യതയായി. ആ സ്വീകാര്യതയാണ് രാജീവ് ചന്ദ്രശേഖറിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം കുമ്മനം രാജശേഖരനും അതിന് മുമ്പ് ഒ.രാജഗോപാലും സ്ഥാനാർത്ഥിയായതുപോലെയല്ല, രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയായപ്പോഴുളളത്. രാജഗോപാൽ തനി രാഷ്ട്രീയക്കാരനാണ്. കുമ്മനം സാമുദായിക പ്രവർത്തനത്തിലൂടെ വന്ന് രാഷ്ട്രീയക്കാരനായതും.
രാജീവ് ചന്ദ്രശേഖറിലൂടെ ഒരു പുതിയ സ്ഥാനാർത്ഥിയേയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മദ്ധ്യവർഗ്ഗ വിഭാഗക്കാരാണ് തിരുവനന്തപുരത്തെ വോട്ടർമാരിലധികവും. അവരുടെ മനസിലാണ് ശശി തരൂർ കൂടുകൂട്ടിയത്. ആ മനസിലേക്കാണ് രാജീവ് ചന്ദ്രശേഖർ കയറി ചെന്നിരിക്കുന്നത്.
തീരപ്രദേശത്തെയും നാടാർ സമുദായത്തിൻ്റെയും വോട്ട് തരൂരിനാണ് കിട്ടിക്കൊണ്ടിരുന്നത്. അവരെല്ലാം ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി മാറിയിരിക്കുന്നു. രാജീവ് ചന്ദ്രശേഖറിൻ്റെ വൻ മുന്നേറ്റമാണ് ഇത് പ്രകടമാക്കുന്നത്.

തിരുവനന്തപുരത്തെ പത്ത് പേരെ എടുത്താൽ ഏഴ് പേരും പറയുന്നത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ്.
ഇസ്രയേലിനെ അനുകൂലിക്കുകയും ഹമാസിനെ എതിർക്കുകയും ചെയ്തതാണ് തരൂർ. അത് മുസ്ലീം സമുദായത്തിനറിയാമെങ്കിലും മുമ്പും ഈ നിലപാട് എടുത്ത തരൂരിന് അവർ വോട്ട് ചെയ്തു. ഇക്കുറി അത് ആവർത്തിക്കാനുള്ള സാധ്യത ഈ തിരഞ്ഞെടുപ്പിലെ ചോദ്യചിഹ്നമാണ്.

ബി.ജെ.പി ജയിക്കാതിരിക്കാൻ സി.പി.എം തരൂരിന് വോട്ട് മറിക്കും. അതാണ് രാജീവ് ചന്ദ്രശേഖറിന് വിനയാകുന്ന മറ്റൊന്ന്. കഴിഞ്ഞ തവണ കുമ്മനം ജയിക്കാതിരിക്കാൻ സി.പി.എം 35000 വോട്ട് തരൂരിന് മറിച്ച് കൊടുത്തു.
നിർമ്മലാ സീതാരാമൻ പ്രചരണത്തിന് വന്നാൽ മത്സ്യതൊഴിലാളി മേഖലയിൽ നല്ല പ്രതികരണം ഉണ്ടാകുമെന്നാണ് ഒരു മുതിർന്ന സി.പി.എം നേതാവ് തന്നോട് പറഞ്ഞത്. നാടാർ സമുദായ അംഗങ്ങളിലും അത് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ രാജീവ് ചന്ദ്രശേഖറിന് വലിയ മതിപ്പാണുണ്ടാക്കിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് എല്ലാത്തിനെപ്പറ്റിയും നല്ല കാഴ്ചപ്പാടാണുള്ളതെന്ന യാഥാർത്ഥ്യം യുവാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. എം. എ.യൂസഫലിയെ പോലെയോ, രവിപിള്ളയെ പോലെയോ വെറും ഒരു വ്യവസായിയല്ല രാജീവ് ചന്ദ്രശേഖർ. വിദേശ വിദ്യാഭ്യാസം നേടിയയാൾ അദ്ദേഹം തിരുവനന്തപുരത്ത് ജയിച്ചാൽ വലിയ മാറ്റമുണ്ടാകും.
പ്രധാന കോൺഗ്രസ് നേതാക്കൾ തരൂരിൻ്റെ തോൽവി ആഗ്രഹിക്കുന്നവരാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ മോഹിച്ച് നടക്കുന്ന ഇവർ തരൂരിൻ്റെ പതനം മുന്നിൽ കാണുകയാണ്. തരൂരിനെ ഇപ്പോൾ തോപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂർ അവകാശവാദം ഉന്നയിക്കുമെന്നാണ് ഇവരുടെ പേടി.