മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിക്ക് തന്നെ സര്‍ക്കാരില്‍ മതിപ്പില്ല. നിയമസഭ കയ്യാങ്കളിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിക്ക് വിചാരണ നേരിടാതെ വേറെ വഴിയില്ല. നിയമപോരാട്ടം തുടരും. മന്ത്രിയുടെ രാജി ഇപ്പോള്‍ ആവശ്യപ്പെടില്ല.
സഭക്ക് ഉള്ളിലും പുറത്തും നടന്നാലും ക്രിമിനല്‍ കുറ്റമാണ്. പുനഃസംഘടന കൊണ്ട് ഗുണപരമായ മാറ്റം സര്‍ക്കാരിന് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ കൈയാങ്കളി കേസ്: പ്രതികള്‍ ഹാജരാകുന്നത് ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി
നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി. വി. ശിവന്‍കുട്ടിക്ക് തിരിച്ചടി. കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.
ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. 14ന് പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരാകണം. മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്, കെ.ടി.ജലീല്‍ അടക്കം ആറു പ്രതികളാണുള്ളത്. കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടിയും മറ്റ് പ്രതികളുമാണ് കോടതിയെ സമീപിച്ചത്.
പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.