Breaking News

റഷ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണുകള്‍ അയച്ച് യുക്രെയ്ന്‍

മോസ്‌കോ: കരിങ്കടല്‍ വഴിയുള്ള യുക്രെയ്‌ന്റെ ചരക്ക് നീക്കം തടസ്സപ്പെടുത്തിയ റഷ്യന്‍ നടപടിക്കെതിരെ ഡ്രോണുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ തീരുമാനം. കരിങ്കടലില്‍ നങ്കൂരമിടുന്ന റഷ്യന്‍ കപ്പലുകള്‍ക്ക് നേരെയും മോസ്‌കോ നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക്...

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം. കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ്...

ഉക്രൈയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റെങ്കിലും സെലന്‍സ്‌കിയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിവേയായിരുന്നു അപകടം. സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് അതിക്രമിച്ച് കയറിയ ഒരു കാര്‍ സെലന്‍സ്‌കി...

തിരിച്ചടിച്ച് ഉക്രൈന്‍; റഷ്യയില്‍ വ്യോമാക്രമണം, ഇന്ധന ഡിപ്പോ തകര്‍ത്തു

ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിന് എതിരെ തിരിച്ചടിച്ച് ഉക്രൈന്‍. റഷ്യന്‍ അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദില്‍ ഇന്ധന ഡിപ്പോകള്‍ക്കു നേരെ ഉക്രൈന്‍ വ്യോമാക്രണം നടത്തി. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യയ്ക്ക് നേരെ ഉക്രൈന്‍...

‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക്...

ഉക്രൈന്‍-റഷ്യ വിദേശകാര്യമന്ത്രിതല ചര്‍ച്ച ഇന്ന്

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പതിനാലാം ദിവസത്തിലേക്ക് കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യമന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. റഷ്യന്‍ ആക്രമണം തുടങ്ങി ശേഷം നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും...

സുമിയില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

ഉക്രൈനിലെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു തുടങ്ങി. പോള്‍ട്ടാവ വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സുമിയില്‍ നിന്ന് ബസ് പുറപ്പെട്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്...

ഉക്രൈന്‍-റഷ്യ ചര്‍ച്ചയില്‍ നേരിയ പുരോഗതി; മാനുഷിക ഇടനാഴി വഴി ഒഴിപ്പിക്കല്‍ തുടരും

ഉക്രൈന്‍- റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ അടുത്ത ദിവസവും തുടരുമെന്നാണ് തീരുമാനം. സമാധാന ചര്‍ച്ചകള്‍...

ഉക്രൈന്‍ ഈ കാര്യങ്ങള്‍ അംഗീകരിക്കാമോ? എങ്കില്‍ യുദ്ധം ഈ നിമിഷം കൊണ്ട് നിര്‍ത്താം; നിലപാട് വ്യക്തമാക്കി റഷ്യ

സൈനിക നടപടിയിലൂടെ ഉക്രൈനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്.ഉക്രൈയ്ന്‍ അവരുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണം. ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമാകാത്ത തരത്തിലായിരിക്കണം അത്. അവര്‍ ക്രിമിയയെ റഷ്യന്‍ പ്രവിശ്യയായി...

ഉക്രൈന്‍ ബങ്കറില്‍ ആളും ആഘോഷവുമില്ലാതെ ഒരു വിവാഹം; ചിത്രങ്ങള്‍ വൈറല്‍

യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉക്രൈനിലെ അഭയകേന്ദ്രങ്ങളില്‍ നിന്ന് ചില സന്തോഷ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഒഡേസയിലെ ഒരു ബങ്കറില്‍ ആള്‍ക്കൂട്ടവും ആഘോഷവുമില്ലാതെ നടന്ന ഒരു വിവാഹം. ലെവറ്റ്‌സും നടാലിയയുമാണ് ബങ്കറിനുള്ളില്‍ നിന്നും...