Breaking News

ജോലിക്ക് പോയ ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

പുണെ : ജോലി തേടി വിദേശത്ത് പോയ ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. അഹ‌മ്മദ് നഗറിലെ ഭിൻഗാർ ക്യാമ്പ് പോലീസ് സ്‌റ്റേഷനിൽ 2019ലെ മുത്വലാഖ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബ്യൂട്ടിപാർലർ സംബന്ധമായ കോഴ്‌സുകൾ പഠിച്ച ശേഷം മുംബൈയിൽ ജോലി നോക്കിയ യുവതി പിന്നീട് ദുബായിയിലേക്ക് പോയി. തുടർന്ന് അഹമ്മദ് നഗറിലേക്ക് മടങ്ങിയെത്തിയ ഇവർ ഫ്ളാ‌റ്റിൽ താമസമാക്കിയിരുന്നു. ജോലി തേടി പോയതിനാൽ ഇനി താനുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ മൊഴിചൊല്ലിയതെന്ന് ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ഇവർക്ക് മൂന്ന് വയസുള‌ള മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *