Breaking News

ദീപിക-രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: ദീപിക -രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത് (36) അന്തരിച്ചു. ബ്രയിൻ ട്യൂമർ രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് (3-ന്) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. തലസ്ഥാന നഗരിയിലെ...

ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും....

മഹാരാഷ്ടയും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു; അഞ്ചു തലത്തില്‍ അണ്‍ലോക്ക് പ്രഖ്യാപിച്ചു

ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പിന്നാലെ അഞ്ചു തലത്തില്‍ അണ്‍ലോക്ക് പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഘട്ടം ഘട്ടമായി സംസ്ഥാനം തുറന്നിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ അഞ്ചായി തിരിച്ച്‌ അണ്‍ലോക്ക് പദ്ധതി നടപ്പാക്കാനാണ്...

കർണാടകയിൽ ലോക്ക്ഡൗൺ 14 വരെ നീട്ടി

ബെംഗളൂരു: കർണാടകയിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി. ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍ എന്നിവ ലോക്ക്ഡൗൺ നീട്ടുന്നതിന് കാരണമായി. സംസ്ഥാനത്തെ 30 ജില്ലകളില്‍ ഇരുപത്തിനാലിലും ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന്...

ഇവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ?, രാംദേവിനെതിരെ ഹർജി നല്‍കി സമയം കളയാതെ കൊറോണക്ക് മരുന്ന് കണ്ടുപിടിക്കൂ; മെഡിക്കല്‍ അസോസിയേഷനോട് കോടതി

ന്യൂഡൽഹി: പതഞ്ജലിയുടെ കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ ഡൽഹി മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജിയില്‍ വിവാദ പ്രസ്താവനയുമായി ജഡ്ജ്. രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നാണ്...

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി; മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെയുള്ള കേസ് റദ്ദാക്കി

ന്യൂഡൽഹി: മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ...

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ്

മുംബൈ : കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ...

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല: നിലപാട് വ്യക്തമാക്കി കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ലെന്ന് കരസേന മേധാവി എം.എം നരവാനെ. പതിറ്റാണ്ടുകളായി പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍...

രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നു; മാഗി ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മുംബൈ: മാഗി നൂഡില്‍സ് ഉള്‍പ്പെടെ വിപണിയിലുള്ള ഭൂരിഭാഗം ഭക്ഷ്യോത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട നെസ്‌ലെയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. വിപണിയിലുള്ള 60 ശതമാനം ഭക്ഷ്യോത്പ്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് നെസ്‌ലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച...

ബി.ജെ.പിക്ക് എതിരെ ആസൂത്രിത നീക്കം; നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ ശ്രമമെന്ന് കുമ്മനം രാജശേഖരൻ

ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികൾ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചാരണവും പാർട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെന്ന് കുമ്മനം രാജശേഖരൻ. ധാർമ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബൽസ്യൻ തന്ത്രങ്ങൾക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതിൽ...