Breaking News

സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; നാളെ മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍...

കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ത്തു; സന്തോഷം പങ്കുവെച്ച് മന്ത്രി

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടു. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര...

സമരം ശക്തമാക്കാന്‍ അതിരൂപത; പതിനാറാം തിയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും

തീര സംരക്ഷണ സമരം ശക്തമാക്കാന്‍ തിരുവന്തപുരം ലത്തീന്‍ അതിരൂപത. പതിനാറാം തിയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും. തുറമുഖത്തേക്ക് കരിങ്കൊടി കെട്ടി ബൈക്ക് റാലി നടത്തും. ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കും. കരയിലും കടലിലും ഒരുമിച്ച്...

കേശവദാസപുര കൊലപാതകത്തില്‍ നിര്‍ണായക തൊണ്ടിമുതലായ കത്തി കണ്ടെടുത്തു

കേശവദാസപുരം മനോരമ കൊലപാതകത്തില്‍ നിര്‍ണായക തൊണ്ടിമുതലായ കത്തി പൊലീസ് കണ്ടെടുത്തു. പ്രതി ആദം അലിയുമായി ഉള്ള തെളിവെടുപ്പിനിടെയാണ് മനോരമയുടെ വീടിന് സമീപത്തുള്ള ഓടയില്‍ നിന്നും കത്തി കണ്ടെടുത്തത്. ആദം അലി തട്ടിയെടുത്ത സ്വര്‍ണമാല കണ്ടെടുക്കാന്‍...

മുഖ്യമന്ത്രിക്ക് സുരക്ഷാ ഒരുക്കാൻ പത്രക്കാരെ അറസ്റ്റ് ചെയ്തു പൊഴിയൂർ പോലീസ്

നെയ്യാറ്റിൻകര: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അകാരണമായി അറസ്റ്റ് ചെയ്ത് പൊഴിയൂർ പോലീസ്. മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ജന്മഭൂമി ലേഖകൻ ഹരിയെ ആണ് പൊഴിയൂർ പോലീസ്...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന് ​ഗുരുതര പരുക്ക്

ജമ്മു കശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. അനന്ത് നാഗിലെ ബിജ്ബെഹ്‌രയിലാണ് ആക്രമണം ഉണ്ടായത്. ഭീകരരിൽ ചിലർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു പൊലീസുകാരന് ​ഗുരുതരമായി പരുക്കേറ്റു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സംഭവശേഷം...

അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250...

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 105.97 കോടി രൂപ അറ്റാദായം

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 105.97 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 15.85 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 768.56 ശതമാനം വർധനയുമായി മികച്ച മുന്നേറ്റമാണ് കൈവരിച്ചത്. പ്രവര്‍ത്തന ലാഭം...

ആസാദ് കശ്മീരും ഇന്ത്യൻ അധീന ജമ്മു കശ്മീരും; കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

കശ്മീരുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിവാദത്തില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്. വിഷയത്തില്‍ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ( പഞ്ചാബ്,...

‘ജനനനിരക്ക് കുറയുന്നു’; പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി

ജനനനിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി. ജനനനിരക്ക് കുറയുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പിന്റെ മന്ത്രിയായ മസനോബു ഒഗുറയാണ് ‘ഗര്‍ഭിണികളുടെ വേഷത്തില്‍’ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറയുന്നതിനെ കുറിച്ച്...