Breaking News

“വൈദ്യുതി നിയമ ഭേദഗതി ബിൽ” വീട്ടുമുറ്റ പ്രതിഷേധ നിൽപ് സമരവുമായി വയർമെൻ അസ്സോസിയേഷൻ

തിരുവനന്തപുരം: പാർലമെന്ററിൽ പരിഗണനക്കെടുക്കുന്ന വൈദ്യുതി ഭേദഗതി ബില്ലിൽ വയർമെൻ സൂപ്പർവൈസർ തൊഴിലാളികളെയും വൈദ്യുതി ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന ഭേദഗതികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് KEWSA സംസ്ഥാന വ്യാപകമായി കുടുംബാഗങ്ങളുമൊത്ത് വീട്ടുമുറ്റ പ്രതിഷേധ നിൽപ് സമരം നടത്തി.

പാർലമെന്റിൽ തിങ്കളാഴ്ച പരിഗണനക്കെടുക്കുന്ന വൈദ്യുതി നിയമഭേദഗതി ബിൽ”. കേന്ദ്ര വൈദ്യുതി അതോറിറ്റി ഭേദഗതി വരുത്തിയ ബില്ലിന് അംഗീകാരം ലഭിച്ചാൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വയർമെൻ – സൂപ്പർവൈസർ തൊഴിലാളികൾ ഈ മേഖലയിൽ നിന്നും തുടച്ച് നീക്കപ്പെടും സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഒട്ടനവധിയാ ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടിവരും.

പ്രതിഷേധ സമരത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഭേദഗതി ബില്ല് പരിഗണനക്കെടുക്കുന്ന തിങ്കളാഴ്ച രാവിലെ 8.30 ന് തൊഴിലാളികൾ കുടുംബാംഗങ്ങളുമൊത്ത് വീട്ടുമുറ്റ ങ്ങളിൽ പ്ലക്കാർഡ് ഏന്തി നിൽപ് സമരം നടത്തി. സി ഇ എ കരട് പ്രസിദ്ധപ്പെടുത്തിയപ്പോൾ തന്നെ ഭവിഷ്യത്ത് മനസിലാക്കി ഇൻഡ്യൻ പ്രസിഡന്റിന് ഇ മെയിൽ ചലഞ്ച് അടക്കമുള്ള പ്രതിഷേധ സമര പരിപാടികൾ നടത്തിയിരുന്നു. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വൈദ്യുതി വിതരണ മേഖലയിലും ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരും അന്നേ ദിവസം പണിമുടക്കി പ്രതിഷേധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *