Breaking News

ശ്രുതി മുതൽ ആതിര വരെ: ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്തുണ്ടെന്ന് വിവി രാജേഷ്, പരാതി നൽകി എസ്ഡിപിഐ

തിരുവനന്തപുരം: ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്ന് ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കിയ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെതിരെ പോലീസിൽ പരാതി നൽകി എസ്ഡിപിഐ. രാജേഷിന്റെ പരാമർശത്തെ കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക് പരാതി നൽകിയിരിക്കുന്നത്.

വി.വി രാജേഷ് നടത്തിയ പരാമര്‍ശത്തിലെ വസ്തുത പുറത്ത് കൊണ്ട് വരണം, സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നത് എന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ പരാതി നല്‍കിയത്. വി.വി രാജേഷ് നടത്തിയത് വ്യാജാരോപണമാണെങ്കില്‍ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ലൗ ജിഹാദിന്റെ പേരില്‍ ചതിക്കപ്പെട്ട 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്ത് താമസിക്കുന്നുണ്ട്. കാസര്‍കോഡ് സ്വദേശി ശ്രുതി ഭട്ട്, ആതിരെ എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വന്ന് പരിശോധിക്കാം എന്നായിരുന്നു രാജേഷ് ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ പാനലിസ്റ്റായ സിപിഎം നേതാവ് ജെ ചിത്തരജ്ഞനെയും പെണ്‍കുട്ടികളെ സന്ദര്‍ശിക്കാന്‍ ചര്‍ച്ചക്കിടെ വിവി രാജേഷ് ക്ഷണിക്കുകയും ചെയ്‌തു.

ചർച്ചയ്ക്ക് പിന്നാലെ, വി.വി രാജേഷ് ബാലരാമപുരത്തെത്തി പെൺകുട്ടികളെ കണ്ടു. ഇപ്പോൾ അവിടെ 52 പേരുണ്ടെന്ന് രാജേഷ് പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ച്. നാർക്കോട്ടിയ്ക്ക് ജിഹാദിൽ നിന്ന് രക്ഷ നേടിയെത്തിയ ഒരാൺകുട്ടിയുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ശ്രുതിയെയും, ചിത്രയെയും, ആതിരയെയുമൊക്കെ മാധ്യമപ്രവർത്തകർ എപ്പോഴെങ്കിലും കാണണമെന്നാണ് രാജേഷ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *