Breaking News

കേരളത്തിൽ ഇടത് തരം​ഗം; 120 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ സർവേ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു തരം​ഗമെന്ന് ഇന്ത്യാടുഡേ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. 104 മുതൽ 120 വരെ സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്.

20 മുതൽ 36 സീറ്റിൽ യു.ഡി.എഫ് ഒതുങ്ങുമെന്നും ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ നേടുമെന്നുമാണ് സർവേ ഫലം. എൽ.ഡി.എഫ് സർക്കാർ തന്നെ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം.

‌‌‌72 മുതൽ 80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. യു.ഡി.എഫ് 58 മുതൽ 64 സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേയിൽ പറയുന്നു.

പോൾ ഡയറി, എൻ.ഡി.ടി.വി സർവേയിലും ഇടത് ഭരണം ഉറപ്പ് പറയുന്നു. പോൾ ഡയറി സർവേ പ്രകാരം 77 മുതൽ 87 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. 51 മുതൽ 61 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നും രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ബി.ജെ.പി നേടുമെന്നുമാണ് സർവേ.

എൽ.ഡി.ടി.വി സർവേ പ്രകാരം 76 സീറ്റ് ഇടതുപക്ഷം നേടും. 62 സീറ്റ് യു.ഡി.എഫും രണ്ട് സീറ്റ് ബി.ജെ.പിയും നേടുമെന്നും സർവേ വ്യക്തമാക്കുന്നു.

തമിഴ്നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു.

അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും അധികാരത്തിൽ തുടരുമെന്നാണ് സർവേ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *