Breaking News

കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാർത്ഥികൾ ഒഴിവാക്കണം; പൂർണ്ണമായും പ്രോട്ടോക്കോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു വേണം നടത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാർത്ഥികൾ പൂർണമായും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രായാധിക്യം ഉള്ളവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകൾ സന്ദർശിക്കുന്നതിനാൽ പ്രചാരണത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധ എടുക്കണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്കായി പ്രത്യേക പ്രോട്ടോക്കോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുക എന്നതാണ് ഇതിൽ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം സന്തോഷം തരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഇതിൻ്റെ ഭാഗമായി ഒരു വിശ്രമം കിട്ടുന്നില്ല.

അവർ മറ്റു ആരോഗ്യപ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. കൊവിഡ് രോഗമുക്തി നേടിയ ശേഷവും ശാരീരിക അവശതകൾ തുടരുന്ന പോസ്റ്റ് കൊവിഡ് സിൻഡ്രം പലരിലും കാണുന്നു.

എന്നാൽ കൊച്ചുകുഞ്ഞുങ്ങളിലടക്കം ഈ അവസ്ഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ കൊവിഡ് രോഗം മാറിയവർ വളരെ ശ്രദ്ധ തുടരണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *