Breaking News

ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാം; എട്ടാം ക്ലാസിൽ കാറോടിച്ച് ഞാൻ ബാംഗ്ലൂർ പോയത് പുച്ഛം; ട്രോളൻമാരെ തിരിച്ചു ട്രോളി ബോബി ചെമ്മണ്ണൂർ

ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ. അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളൻമാർ ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്. സോഷ്യൽ മീഡിയകളിലെങ്ങും ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കുന്ന ട്രോളുകളാണ് അടുത്തിടെ പ്രചരിച്ചത്.

എന്നാൽ ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാമെങ്കിൽ നിങ്ങൾക്ക് കാറോടിച്ച് ഞാൻ ബാംഗ്ലൂർ പോയത് പുച്ഛമാകുന്നതെങ്ങനെയെന്നാണ് ബോബി ചെമ്മണ്ണൂർ ചോദിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്ന പോസ്റ്ററുകളിലൊന്നാണ് ബോബി ചെമ്മണ്ണൂർ പങ്കുവച്ചിരിക്കുന്നത്. ലേശം പരിഹാസം എനിക്കെതിരെ ഉണ്ടെങ്കിലും ഈ പോസ്റ്റർ ചെയ്ത ആളോട് നന്ദിയെന്നും കുറിച്ചിട്ടുണ്ട്.

കുറിപ്പ് കാണാം:

Leave a Reply

Your email address will not be published. Required fields are marked *