Breaking News

കോയമ്പത്തൂർ ചാവേറാക്രമണത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിച്ചു, സർക്കാരിനെതിരെ അണ്ണാമല

ചെന്നൈ: തമിഴ്‌നാട് സർക്കാർ കോയമ്പത്തൂർ സ്‌ഫോടനകേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയിരുന്നതായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംഭവത്തിന്റെ ആദ്യ രണ്ട് ദിവസം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് അറിയിച്ചതെന്നും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലും...

മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും സ്ത്രീകള്‍; ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്

ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞുമാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതാണ് സര്‍ക്കാരിനെ...

കുടുംബ ബജറ്റ് താളംതെറ്റും; പാലിന് വില കൂട്ടും; ലിറ്ററിന് അഞ്ചു രൂപയിലേറെ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി

പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലേറെ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വില വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയാകും റിപ്പോര്‍ട്ട്...

മരുന്നുമാറി കുത്തിവച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; കേസെടുത്ത് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭര്‍ത്താവ് രഘുവിന്റെ ആരോപണം....

‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു’; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് രംഗത്തെത്തിയത്. സ്ത്രീ ഉള്‍പ്പെട്ട ഒരു സംഘം മര്‍ദ്ദിച്ചെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍...

ലാല്‍ സാറിനെ കുറിച്ച് ഞാന്‍ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല, വാര്‍ത്ത കണ്ട് ഷോക്ക് ആയിപ്പോയി: ഹണി റോസ്

തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍...

സസ്‌പെന്‍ഷന്‍ നിയമവിരുദ്ധം, റദ്ദാക്കണം; എം. ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണിനെ സമീപിച്ചു

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവസശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണിനെ സമീപിച്ചു. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തിാലയിരുന്നു സസ്‌പെന്‍ഷന്‍. തന്റെ വാദം കേട്ടില്ല. സസ്‌പെന്‍ഷന്‍ കാലം സര്‍വീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. നടപടിക്ക്...

അതിഥി തൊഴിലാളി മേള സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

തൃശൂർ: തൃശ്ശൂർ ജില്ലയുടെ അതിഥി തൊഴിലാളികൾക്കായി ഗർഷോം മേള സംഘടിപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. തിരൂരിൽ സംഘടിപ്പിച്ച മേളയിൽ സ്ഥിര താമസക്കാരായ ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. ജില്ലയുടെ...

ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്ന് ലയൺസ്‌ ക്ലബ്ബ്

പാലക്കാട്: ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ്വ്- സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ...

‘മകളും പങ്കാളിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു’; രഹ്ന ഫാത്തിമയ്ക്ക് എതിരെ അമ്മയുടെ പരാതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ. മകളും പങ്കാളിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നല്‍കിയത്. വയോജന സംരക്ഷണ നിയമപ്രകരം...