Breaking News

ഇന്ത്യന്‍ ജനാധിപത്യത്തിലെ അവിസ്മരണീയ ദിനം, രാജ്യത്തിന്റെ ശക്തിക്കും പുരോഗതിക്കും കരുത്ത് നല്‍കും, പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ആധുനികയും പാരമ്പര്യവും ഒരു പോലെ സമ്മേളിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മനിര്‍ഭര ഭാരതത്തിന്റെ പുതിയ സൂര്യോദയമെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാതത്തിലെ കോടിക്കണക്കായ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് ഈ മന്ദിരം. ഒരോ ഭാരതീയന്റെയും അഭിമാനം കൂടിയാണിത്.

ഭാരതത്തിന്റെ ശക്തിക്കും പുരോഗതിക്കും ഈ മന്ദിരം കരുത്ത് നല്‍കും. ഇന്ത്യന്‍ ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണെന്ന്. ഭാരത സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സമരസേനാനികളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരും കൂടിയാണിത്. സ്വതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉപഹാരവും കൂടിയാണിത്.

ഭാരതം മുന്നോട്ടുകുതിച്ചാലേ ലോകം മുന്നോട്ടുകുതിക്കു. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യയെ വിളിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വൈശാലി പോലുള്ള റിപ്പബ്‌ളിക്കുകള്‍ ഇന്ത്യയിലുണ്ടായിരുന്നു. ഇനി പുതിയ ഭാരതം പുതിയ ലക്ഷ്യം എന്നതായിരിക്കണം നമ്മളുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ചതോടെ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്ര ആദരവോടെയാണ് ലോകം വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക് സ്പീക്കര്‍ഓം ബിര്‍ള രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാന്‍ ഹരിവംശ നാരണായന്‍ സിംഗ് എം പിമാര്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.