Breaking News

‘പണം പിരിക്കാന്‍ ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങളല്ല’ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ക്ഷേത്രങ്ങള്‍ സഹകരണസംഘങ്ങളല്ലന്നും രാഷ്ട്രീയകാര്യങ്ങള്‍ക്കായി അവയില്‍ നിന്നും പണപ്പിരവ് നടത്താന്‍ പാടില്ലന്നും ഹൈക്കോടതി. കാടാമ്പുഴ ദേവ്‌സ്വം ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടന സപ്ലിമെന്റിലേക്കുള്ള പരസ്യം എന്ന നിലയില്‍ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നല്‍കണം എന്നായിരുന്നു മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്.

ഇതിനെതിരെ മഞ്ചേരി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നത് ക്ഷേത്രങ്ങളില്‍ പണം പിരിക്കാമെന്നാണോ ധാരണയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഉത്തരവിട്ട ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

ഇത്തരത്തിലൊരു ഹര്‍ജി വന്നില്ലായിരുന്നെങ്കില്‍ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി വാദത്തിനിടെ ചോദിച്ചു.ഹര്‍ജിയില്‍ നേരത്തെ ഡിവിഷന്‍ ബെഞ്ച് ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ജൂണ്‍ 16 ന് വീണ്ടും പരിഗണിക്കും.