Breaking News

മെഡലുകള്‍ ഗംഗയിലൊഴിക്കാന്‍ ഗുസ്തി താരങ്ങള്‍; ക്ഷേത്രനഗരിയില്‍ കണ്ണീര്‍ ആരതി, മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ തയ്യാറെടുക്കുകയാണ് ഗുസ്തി താരങ്ങള്‍. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനഭിമായി...

അരികൊമ്പന്‍ കേരളത്തിന്റേത്; തമിഴ്‌നാട് പിടിച്ചാലും സംസ്ഥാനത്തിന് കൈമാറണം; ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സാബു എം ജേക്കബ്

തമിഴ്‌നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന് ആവശ്യവുമായി ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് ഹൈക്കോടതിയില്‍. ആനയെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണമെന്നും അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം,...

സിദ്ദിഖ് കൊലപാതകം; ഹണിട്രാപ്പല്ലെന്ന് ഫര്‍ഹാന; ‘എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി, ഞാന്‍ കൊന്നിട്ടില്ല’; ഫര്‍ഹാനയുടെ വെളിപ്പെടുത്തല്‍

ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫര്‍ഹാന. ഷിബിലിയാണ് എല്ലാം ആസൂത്രണം ചെയ്തതെന്നും താന്‍ കൊന്നിട്ടില്ലെന്നും ഫര്‍ഹാന പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ താന്‍ മുറിയിലായിരുന്നു, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്, താന്‍...

സൈനിക തിരിച്ചടി ഉണ്ടാകുമായിരുന്നു; ബന്ധത്തില്‍ വിള്ളല്‍; പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ അയച്ച സംഭവത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 25 കോടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

സൈന്യത്തിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് പാകിസ്ഥാനിലേക്ക് പോയ സംഭവത്തില്‍ ഇന്ത്യയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. മിസൈല്‍ അയല്‍ രാജ്യത്ത് എത്തിയതിനാല്‍ ബന്ധത്തില്‍ വിള്ളലുണ്ടായി. ഗുരുതരമായ...

നഴ്‌സിങ് അടക്കം മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകളുമായി യുഎഇയിലെ ആരോഗ്യമേഖല

മുപ്പതിനായിരത്തിലധികം ജോലി ഒ ഴിവുകള്‍ നികത്താനൊരുങ്ങി യുഎഇയിലെ ആരോഗ്യമേഖല. 2030ഓടെ രാജ്യത്തെ ആരോഗ്യമേഖലയിലെ മുഴുവന്‍ ഒഴിവുകളും നികത്താനാണ് വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ ആന്റ് എജ്യുക്കേഷന്‍ ഡിവിഷന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കനുസരിച്ച്...

തമിഴ്നാട് മുഖ്യമന്ത്രി ഒറ്റയ്ക്ക് ജപ്പാനില്‍; ആദ്യദിനം ഒപ്പിട്ടത് 818.90 കോടി രൂപയുടെ നിക്ഷേപം; കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് സ്റ്റാലിന്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ജപ്പാനിലെ സന്ദര്‍ശനത്തില്‍ കോടികളുടെ നിക്ഷേപത്തിനായുള്ള ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. ജപ്പാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറു കമ്പനികളുമായുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ തമിഴ്‌നാട്ടില്‍ 818.90 കോടി രൂപ നിക്ഷേപിക്കും. തമിഴ്നാട്...

‘പണം പിരിക്കാന്‍ ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങളല്ല’ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ക്ഷേത്രങ്ങള്‍ സഹകരണസംഘങ്ങളല്ലന്നും രാഷ്ട്രീയകാര്യങ്ങള്‍ക്കായി അവയില്‍ നിന്നും പണപ്പിരവ് നടത്താന്‍ പാടില്ലന്നും ഹൈക്കോടതി. കാടാമ്പുഴ ദേവ്‌സ്വം ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടന സപ്ലിമെന്റിലേക്കുള്ള പരസ്യം എന്ന നിലയില്‍ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ...

കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധം?

ആലപ്പുഴ: കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈല്‍സില്‍ ഒരു പെണ്‍കുഞ്ഞ് അടക്കം അഞ്ചു സ്ത്രീകളെ കയറിപ്പിടിച്ച...

ക്രമം തെറ്റിയ ആര്‍ത്തവം ഹരിഹരിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ആർത്തവം മുതൽ ആർത്തവ വിരാമം വരെ എല്ലാ മാസവും ഓവറിയിൽ വച്ച് ഓരോ അണ്ഡങ്ങൾ വീതം പൂർണ്ണ വളർച്ചയിലെത്തി ഗർഭപാത്രത്തിലേക്കെത്തുന്നു. 21 മുതൽ...

വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്....