Breaking News

കേരളത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ആഘോഷിക്കും: ശിവസേന

മുംബൈ: കേരളത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശോത്സവം ആഘോഷിക്കുമെന്ന് ശിവസേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞൂ. മുംബൈയില്‍ ശിവസേന മുഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഗണേശോത്സവ ബ്രൗഷര്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ യെ പ്രകാശനം ചെയ്തു.

കേരളത്തില്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങള്‍ ഗണേശോത്സവത്തിനെ ഒരുതരത്തിലും ബാധിക്കില്ല. കൂടുതല്‍ ജനങ്ങള്‍ ഗണേശ പൂജയില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഭക്തിയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ വിശ്വാസികള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 16 ന് ആരംഭിച്ച് വിനായക ചതുര്‍ത്ഥി ദിനമായ 20 ന് പൂജാചടങ്ങുകള്‍ പൂര്‍ണ്ണമാകുന്ന രൂപത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ശിവസേന കൂടാതെ ഗണേശോത്സവ ട്രസ്റ്റ് വിവിധ സാമൂദായിക സാംസ്കാരിക സംഘടനകളും ഗണേശോത്സവത്തിന് ഭാഗമാകുമെന്ന് ഹരികുമാര്‍ പറഞ്ഞൂ. കൂടൂതല്‍ ആളുകള്‍ വീടുകളില്‍ പൂജ ചെയ്യുന്നതിനുള്ള വിഗ്രഹങ്ങള്‍ ആവശ്യപ്പെട്ട് സംഘാടക സമിതിയെ സമീപിക്കുന്നുണ്ട്. ഓഗസ്റ്റ് 16 ന് വൈകുന്നേരം പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധി യില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര ശംഖുമുഖം ആറാട്ടുകടവില്‍ വിഗ്രഹ നിമജ്ജനത്തോടുകൂടി പൂര്‍ണ്ണമാകും.