Breaking News

മാപ്പ്, ഒരിക്കലും പാടില്ലാത്തത്; രാഷ്ട്രപതിയെ ബഹുമാനിക്കുന്നു; ദ്രൗപദി മുര്‍മുവിനെ മന്ത്രി അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ് മമത

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ അംഗമായ അഖില്‍ ഗിരി നടത്തിയ പ്രസ്താവന ഒരിക്കലും പാടില്ലാത്തതാണ്. ഈ പരാമര്‍ശനത്തില്‍ രാഷ്ട്രപതിയോട് പാര്‍ട്ടിക്ക് വേണ്ടി...

ബസ് അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 7 ആയി; അനുശോചിച്ച് രാഷ്ട്രപതി

ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി. ഗുരുതരമായി പരുക്കേറ്റവരെ എട്ട് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്....

ദ്രൗപദി തന്‍റെ യഥാര്‍ത്ഥ പേരല്ല; പഴയ പേര് വെളിപ്പെടുത്തി രാഷ്ട്രപതി

രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി നേതാവുകൂടിയായ അവര്‍ ഇപ്പോഴിതാ തന്റെ പേരിനെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ദ്രൗപദി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്ന്...

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു; സത്യപ്രതിജ്ഞ ഇന്ന്

രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം...

ഒരു തൂപ്പുകാരനെ ദുര്‍ഗാപൂജ ചെയ്യാന്‍ നാം അനുവദിക്കുമോ? അതുപോലെ ആദിവാസി പ്രസിഡന്റിനെയും പിന്തുണയ്ക്കുന്നില്ല’: ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച് ഇന്ത്യാ ടുഡേ ജി.എം

നിയുക്ത രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് . ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരാണെന്ന് സ്വയം ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ദ്രനില്‍...

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; മത്സരം ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മില്‍

രാജ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം നടക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപതി മുര്‍മുവിലൂടെ വിജയം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ....