Breaking News

കര്‍ഷകര്‍ക്ക് ഇന്ന് വിജയദിനം; ഡല്‍ഹിയിലെ സമരമുഖത്ത് നിന്ന് വീടുകളിലേയ്ക്ക് മടങ്ങും

ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കര്‍ഷകര്‍ ഇന്ന് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങും. തങ്ങളുടെ സമരം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാജ്യമൊട്ടാകെ കര്‍ഷകര്‍ വിജയ ദിവസമായി ആഘോഷിക്കും. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു...

കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് കര്‍ഷകര്‍

കര്‍ഷക സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് സിംഘുവില്‍ ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനം നടത്തും. കര്‍ഷകരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ്...

കർഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ

ഒരു വർഷമായി തുടരുന്ന കർഷക സമരം പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം നാളെ ഉണ്ടാവും. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയെന്നാണ്...

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം, ആവശ്യങ്ങള്‍ അംഗീകരിച്ചേക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത്...

കര്‍ഷക സമരം ഒടുവിൽ വിജയിച്ചു; ഒരു വർഷം നീണ്ട പ്രതിഷേധങ്ങളിൽ മരിച്ചത് നൂറുകണക്കിന് പേർ

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക...

വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏട്; തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നെന്നും സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ...

കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം തുടരും

കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ. പാർലമെന്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍...

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; സമരം അവസാനപ്പിക്കണമെന്ന് കർഷകരോട് മോദി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ...

ഹരിയാനയിലെ പ്രതിഷേധ സ്ഥലത്തിന് സമീപം മൂന്ന് കർഷക വനിതകള്‍ ട്രക്ക് ഇടിച്ചു മരിച്ചു

ഡൽഹി- ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞുകയറി വന്ന് ഇടിച്ചതിനെ തുടർന്ന് മൂന്ന് കർഷക വനിതകൾ മരിച്ചു. സ്ത്രീകൾ ഡിവൈഡറിൽ ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു, ഈ...

അജയ് മിശ്രയുടെ രാജി; കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ്...