Breaking News

പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പൂവത്തൂർ മുട്ടക്കാവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന മഞ്ചവിളാകം പൂവത്തൂർ ജോജോഭവനിൽ ജിജോയെയാണ് (26) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാൾ വാട്ട്സ് ആപ്പ് വഴി പരിചയപ്പെട്ട കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *