Breaking News

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മതിയെന്ന് സി പി എം

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന കമ്മിറ്റി ഇതംഗീകരിച്ചാല്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയെത്തും.

കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളില്‍ മല്‍സരിച്ച് മണ്ഡലത്തില്‍ പരിചയ സമ്പന്നനായ ആളാണ് ജെയ്ക് എന്നതാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്. മററു സ്ഥാനാര്‍ത്ഥികളാണെങ്കില്‍ മണ്ഡലത്തില്‍ പുതുതായി പരിചയപ്പെടുത്തേണ്ടി വരും.ഇത് രാഷ്ട്രീയമായ തിരിച്ചിടിയുണ്ടാക്കുമെന്നും സി പി എം കരുതുന്നു.അത് കൊണ്ട് തന്നെ ജെയ്ക് തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും സി പി എം കരുതുന്നു.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം സിപിഐഎം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. സി പി എം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ഇ പി പറഞ്ഞു.