Breaking News

നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; തള്ളിയ എൻഡിഎ പത്രികകളിന്മേൽ ഹൈക്കോടതിയിൽ വാദം തുടരും

നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും ആരോക്കെയായിരിക്കും മത്സര രംഗത്തുണ്ടാവുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. സംസ്ഥാനത്ത് ആകെ 2138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.

അതേസമയം തിരെഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് എൻഡിഎ സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിത സുബ്രമണ്യം എന്നിവരായിരുന്നു ഹർജിക്കാർ.

Leave a Reply

Your email address will not be published. Required fields are marked *