Breaking News

ടാറ്റ മോട്ടോർസ്: ഈ കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുത്തേക്കും

ഫോർഡ് കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി. ഗുജറാത്തിലെ സനന്തിലുളള പ്ലാന്റാണ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നത്. വിദേശ വാഹന നിർമ്മാണ കമ്പനിയായ ഫോർഡ് ഇന്ത്യയിലെ ഉൽപ്പാദനം അവസാനിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോർസ് പ്ലാന്റ് ഏറ്റെടുത്തു കഴിഞ്ഞാൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വർഷം ഫോർഡ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മാസം മുതൽ സനന്തിലെ പ്ലാന്റിൽ യാതൊരു നിർമ്മാണ പ്രവർത്തനവും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടാറ്റ മോട്ടോർസ് പ്ലാന്റ് ഏറ്റെടുക്കുന്നത്.

ഇരു കമ്പനികളും ചേർന്ന് ഗുജറാത്ത് സർക്കാരിന് നേരത്തെ തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. ഗുജറാത്ത് സർക്കാർ അപേക്ഷ അംഗീകരിച്ചതിനാൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഫോർഡ് മോട്ടോർസിന്റെയും ടാറ്റ മോട്ടോർസിന്റെയും പ്രതിനിധികൾ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കും.