Breaking News

ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്‍ഖാന് വെടിയേറ്റു

പാക്കിസ്ഥാനിലെ വസീറാബാദില്‍ നടന്ന ലോംഗ് മാര്‍ച്ചിനിടെ പാക്കസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു, ഇമ്രാന്റെ സഹപ്രവര്‍ത്തകരായ സെനറ്റര്‍ ഫൈസല്‍ ജാവേദും അഹമ്മദ് ചാത്തയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ ഇമ്രാനെ ബാന്‍ഡേജ് ചെയ്ത കാലുമായി തന്റെ സുരക്ഷാ ടീമിന്റെ സഹായത്തോടെ കണ്ടെയ്നറില്‍ നിന്ന് വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ നിരവധി ചാനലുകള്‍ സംപ്രേഷണം ചെയ്തുവരികയാണ്. ഇമ്രാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് പൊലീസിന്റെ വലിയ സംഘം സംഭവ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

അക്രമികളെ ഇതുവരെ പിടികിട്ടിയിട്ടില്ലന്നും പാകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച കണ്ടെയ്‌നിറിന് തൊട്ടമുന്നില്‍ വന്ന അക്രമി അദ്ദേഹത്തിനതിരെ എക 47 തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.