Breaking News

ചെറുപ്പം മുതൽ വ്യായാമം ചെയ്യും അമ്മക്ക് അത് നിർബന്ധമായിരുന്നു: മാളവിക ജയറാം

ചക്കി എന്നു വിളിക്കുന്ന മാളവിക ജയറാം സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ്. ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

ഇപ്പോളിതാ തന്റെ വ്യായമത്തെക്കുറിച്ചും ഡയറ്റിം​ഗിനെക്കുറിച്ചും തുറന്നുപറയുകയാണ് താരം, വ്യായാമം ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക്കൗട്ട് കൂടും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.

എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികിൽ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൽ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയംമെന്ന് മാളവിക പറഞ്ഞു